കരുണാകരന്‍ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ്. വ്യവസ്ഥിതമായ ഒരു മലയാളിഭാവുകത്വത്തിന് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ആദ്യകാലങ്ങളില്‍ വളരെ പരീക്ഷണാത്മകമായ ചില സംരംഭങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ശുദ്ധകലാവാദത്തോടുള്ള ചായ്‌വ് എല്ലാക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്നുമുണ്ട്. അതിന്റെ ഏകപക്ഷീയതകള്‍ കരുണാകരന്റെ രചനകളെ പലപ്പോഴും ദുര്‍ബ്ബലവും വിരസവും ആക്കിയിരുന്നു. ആദ്യകാലങ്ങളിലെങ്കിലും, കരുണാകരന്റെ രചനകള്‍ സഹൃദയരിലേക്കെത്താതിരിക്കാന്‍ ഇതു കാരണമായിട്ടുമുണ്ട്. 'യുവാവായിരുന്ന ഒമ്പതുവര്‍ഷം' എന്ന നോവല്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ ഒരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നുണ്ട്. അത് ഒരു വിച്ഛേദമല്ലെന്ന് ഉറപ്പിച്ചു പറയാം. രൂപവും പ്രമേയവും തമ്മിലുള്ള ലയനവും അവയുടെ വൈരുദ്ധ്യാത്മകബന്ധവും ആ നോവലിന്റെ ഏറെ ഭാഗങ്ങളിലും നന്നായി പ്രവര്‍ത്തനക്ഷമമായി. ഇപ്പോള്‍, അതിനു ശേഷം കരുണാകരന്‍ രചിച്ച 'കേട്ടെഴുത്തുകാരി' എന്ന നോവല്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. ഒ വി വിജയന്‍, അദ്ദേഹത്തിന്റെ കഥയുടെ കേട്ടെഴുത്തുകാരി എന്നിങ്ങനെ...ഏറെ ആകാംക്ഷകളോടെയാണ് ഈ നോവല്‍ വായിച്ചു തുടങ്ങുക! ആകാംക്ഷകളെയും പ്രതീക്ഷകളെയും ഈ കൃതി പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയെന്നു പറയുന്നില്ല. എങ്കിലും നിരന്തരം നവീകരണക്ഷമമായ ഒരു രാഷ്ട്രീയ, സാമൂഹികദര്‍ശനത്തെ സൂക്ഷിക്കുന്ന സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരനെ ഈ കൃതിയുടെ പല ഭാഗങ്ങളിലും നമുക്കു കണ്ടുമുട്ടാം.
നോവലിലെ ഒ വി വിജയനല്ല, രണ്ടു സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്, വിജയന്റെ കേട്ടെഴുത്തുകാരി പത്മാവതിയും അവളുടെ അമ്മ സീതാലക്ഷ്മിയും. സ്വഭാവചിത്രണത്തില്‍ സീതാലക്ഷ്മി കൂടുതല്‍ മിഴിവോടെ നില്‍ക്കുന്നു. എഴുത്തുകാരന്‍ കേരളീയ സ്ത്രീസമൂഹത്തോടു പുലര്‍ത്തുന്ന വലിയ പ്രതീക്ഷക്ക് കഥയില്‍ ജീവന്‍ നല്‍കിയ രൂപങ്ങളാണ് ഈ സ്ത്രീകളെന്നു പറയാം. രമണിയെന്ന സ്ത്രീയെ ഇവരോടൊപ്പം ചേര്‍ത്തു പറയണമെന്ന് കരുതുന്നവരുമുണ്ടാകാം. കഥയുടെ പ്രമേയം ഈ സ്ത്രീകളിലാണ് മുഖ്യമായും നില്‍ക്കുന്നതെന്നും പറയണം. പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ നമ്മുടെ സ്ത്രീജീവിതം ഉറച്ച തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാകുമ്പോള്‍, അത് പുരുഷാധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന്റേയും തിന്മയുടേയും ലോകത്തിന് പ്രഹരമാകുകയും പുതിയ ജീവിതത്തിനു കാരണമാകുകയും ചെയ്യുമെന്നു എഴുത്തുകാരനോടൊപ്പം കരുതാന്‍ ഇതെഴുതുന്നയാളും താല്‍പ്പര്യപ്പെടുന്നു. കേട്ടെഴുത്തുകാരിയുടെ അച്ഛന്‍ സേതുപതിയെ പോലീസ് അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍ ഒരു ബസ് യാത്രയ്ക്കിടക്ക് സേതുലക്ഷ്മി അയാളോടു പറയുന്നുണ്ട് -
'നിങ്ങള്‍ ജീവിക്കാന്‍ ഏതുതരം രാജ്യമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. ഇത്രനാളും അത് എന്നോടും പറഞ്ഞിട്ടില്ലായിരുന്നു.'
പിന്നെ, അയാള്‍ തിരിച്ചുവരുമ്പോള്‍
'നിങ്ങള്‍ തിരിച്ചുപോകണം. നിങ്ങള്‍ എന്നെ കാണാന്‍ വരരുത്.'
എന്നിങ്ങനെ കരച്ചിലിലേക്കു ഏതു നിമിഷവും ചിതറാവുന്ന ഒച്ചയില്‍ ധൈര്യം സംഭരിച്ചു പറയുന്നവളെ കരുണാകരന്‍ എഴുതുന്നു. മകളോടു സംസാരിക്കുമ്പോള്‍ സീതാലക്ഷ്മി ഇങ്ങനെ പറയുന്നു.
'...ഇപ്പോഴാണ് അതു നിന്നോടു പറയാന്‍ ഓര്‍മ്മ വന്നത്. അയാളുടെ ഒരു പ്രവൃത്തിയെ പറ്റിയാണ് അത്. ഈച്ചകളെ ഓരോന്നായി കൊന്ന് തിണ്ണയില്‍ ചിലപ്പോള്‍ നിലത്ത് നിരനിരയായി വെക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്.'
അമ്മ സീതാലക്ഷ്മി അച്ഛനെ പറ്റി 'അയാള്‍' എന്നു പറയുന്നത് പത്മാവതി ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ ഹിന്ദുത്വരാഷ്ട്രീയക്കാരനാണെന്നറിയുന്ന നാളില്‍ സീതാലക്ഷ്മി ചിത്രകാരിയാവാന്‍ തീരുമാനിക്കുന്നു. എം എഫ് ഹുസൈന്‍ ഉള്‍പ്പെടെ ചിത്രം വരയ്ക്കുന്നവരോട് ഹിന്ദുത്വം കാണിച്ച അക്രമങ്ങളെ അവളുടെ പ്രവൃത്തി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീടിന്റെ തുറന്നിട്ട ഒരു ജാലകത്തിനു മുന്നില്‍ ചിത്രം വരയ്ക്കാനുള്ള ഇച്ഛയുമായി അവള്‍ പല ദിവസം ഇരുന്നുവെങ്കിലും ചി്ര്രതരചന നടക്കുന്നില്ല. പിന്നെ, സീതാലക്ഷ്മിയുടെ മരണശേഷം ആ വീടു സന്ദര്‍ശിക്കുന്ന പത്മാവതി അമ്മയുടെ ചിത്രരചനാസാമഗ്രികളെല്ലാം തനിക്കു വേണ്ടി എടുക്കുന്നു. മകള്‍ അമ്മയോടു നേരിട്ടു പറയുില്ലെങ്കിലും അവളും അച്ഛനെ നിഷേധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭവും നോവലില്‍ നാം വായിക്കുന്നു.
'ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ തന്റെ പിറന്നാള്‍ ദിവസം കേക്കിന്റെ പെട്ടിയുമായി വന്നു നിന്ന അച്ഛനെ പറ്റി അവള്‍ അമ്മയോടു പറഞ്ഞില്ല. തങ്ങളെ ഇപ്പോഴും പിന്തുടരുന്ന, ഓര്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന വേറെ ഒരാളെ പോലെയാണ് അച്ഛനിപ്പോള്‍ ...'
സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ തന്നെ ഹിന്ദുത്വവാദത്തിന്റെ നൃശംസതയെ നേരിടുന്നതിന്റെ പ്രതീക്ഷയെ എഴുതുന്ന വാക്കുകളാണിത്. ആയുസ്സിലും പ്രായത്തിലും ശാപം പോലെ കുടുങ്ങിപ്പോയവനായിട്ടാണ് സേതുലക്ഷ്മി ഹിന്ദുത്വവാദിയായ പത്മാവതിയുടെ അച്ഛനെ എഴുതുന്നത്. ഭാര്യയ്ക്കും മകള്‍ക്കും പ്രായമായിട്ടും അയാള്‍ മാറാതെ അതേ രൂപത്തില്‍ തന്നെ തുടരുന്നു. ഒരിക്കലും പ്രായമാകാതെ പഴയതു പോലെ തന്നെയിരിക്കുന്ന സേതുപതിയെ കുറിച്ച് എഴുത്തുകാരന്‍ തന്നെ പല തവണ പറയുന്നുണ്ട്. അത് ശാപം കിട്ടിയ ജന്മം. അശ്വത്ഥാമാവിനെ പോലെ ഒരിക്കലും മാറാതെ, ഒരിക്കലും പുതുക്കാതെ, വെറുപ്പിന്റേയും പകയുടേയും നിന്ദയുടേയും ചോരയും ചലവും ഒലിപ്പിച്ച് ലോകാവസാനം വരെ തുടരുന്ന നികൃഷ്ടത! എന്നാല്‍, പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ ഉറച്ച തീരുമാനമെടുത്ത സ്ത്രീകള്‍ കേരളത്തിലെങ്കിലും ഉണ്ടോയെന്നു സന്ദേഹിക്കാം. മതപൗരോഹിത്യത്തിന്റേയും വര്‍ഗീയതയുടേയും പുരുഷാധികാരത്തിന്റേയും ലോകത്തിനു പിന്തുണ നല്‍കിക്കൊണ്ട്, തങ്ങള്‍ അശുദ്ധകളാണെന്നു സ്വയം പ്രഖ്യാപിച്ച് കാവിക്കൊടികളുമായി തെരുവിലിറങ്ങിയ കുലസ്ത്രീമഹത്ത്വത്തിന്റെ നാടു കൂടിയാണിത്.
നോവലിലെ ഒ വി വിജയനല്ല, രണ്ടു സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്, വിജയന്റെ കേട്ടെഴുത്തുകാരി പത്മാവതിയും അവളുടെ അമ്മ സീതാലക്ഷ്മിയും. സ്വഭാവചിത്രണത്തില്‍ സീതാലക്ഷ്മി കൂടുതല്‍ മിഴിവോടെ നില്‍ക്കുന്നു. എഴുത്തുകാരന്‍ കേരളീയ സ്ത്രീസമൂഹത്തോടു പുലര്‍ത്തുന്ന വലിയ പ്രതീക്ഷക്ക് കഥയില്‍ ജീവന്‍ നല്‍കിയ രൂപങ്ങളാണ് ഈ സ്ത്രീകളെന്നു പറയാം. രമണിയെന്ന സ്ത്രീയെ ഇവരോടൊപ്പം ചേര്‍ത്തു പറയണമെന്ന് കരുതുന്നവരുമുണ്ടാകാം. കഥയുടെ പ്രമേയം ഈ സ്ത്രീകളിലാണ് മുഖ്യമായും നില്‍ക്കുന്നതെന്നും പറയണം. പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ നമ്മുടെ സ്ത്രീജീവിതം ഉറച്ച തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാകുമ്പോള്‍, അത് പുരുഷാധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന്റേയും തിന്മയുടേയും ലോകത്തിന് പ്രഹരമാകുകയും പുതിയ ജീവിതത്തിനു കാരണമാകുകയും ചെയ്യുമെന്നു എഴുത്തുകാരനോടൊപ്പം കരുതാന്‍ ഇതെഴുതുന്നയാളും താല്‍പ്പര്യപ്പെടുന്നു. കേട്ടെഴുത്തുകാരിയുടെ അച്ഛന്‍ സേതുപതിയെ പോലീസ് അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍ ഒരു ബസ് യാത്രയ്ക്കിടക്ക് സേതുലക്ഷ്മി അയാളോടു പറയുന്നുണ്ട് -
'നിങ്ങള്‍ ജീവിക്കാന്‍ ഏതുതരം രാജ്യമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. ഇത്രനാളും അത് എന്നോടും പറഞ്ഞിട്ടില്ലായിരുന്നു.'
പിന്നെ, അയാള്‍ തിരിച്ചുവരുമ്പോള്‍
'നിങ്ങള്‍ തിരിച്ചുപോകണം. നിങ്ങള്‍ എന്നെ കാണാന്‍ വരരുത്.'
എന്നിങ്ങനെ കരച്ചിലിലേക്കു ഏതു നിമിഷവും ചിതറാവുന്ന ഒച്ചയില്‍ ധൈര്യം സംഭരിച്ചു പറയുന്നവളെ കരുണാകരന്‍ എഴുതുന്നു. മകളോടു സംസാരിക്കുമ്പോള്‍ സീതാലക്ഷ്മി ഇങ്ങനെ പറയുന്നു.
'...ഇപ്പോഴാണ് അതു നിന്നോടു പറയാന്‍ ഓര്‍മ്മ വന്നത്. അയാളുടെ ഒരു പ്രവൃത്തിയെ പറ്റിയാണ് അത്. ഈച്ചകളെ ഓരോന്നായി കൊന്ന് തിണ്ണയില്‍ ചിലപ്പോള്‍ നിലത്ത് നിരനിരയായി വെക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്.'
അമ്മ സീതാലക്ഷ്മി അച്ഛനെ പറ്റി 'അയാള്‍' എന്നു പറയുന്നത് പത്മാവതി ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ ഹിന്ദുത്വരാഷ്ട്രീയക്കാരനാണെന്
'ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ തന്റെ പിറന്നാള്‍ ദിവസം കേക്കിന്റെ പെട്ടിയുമായി വന്നു നിന്ന അച്ഛനെ പറ്റി അവള്‍ അമ്മയോടു പറഞ്ഞില്ല. തങ്ങളെ ഇപ്പോഴും പിന്തുടരുന്ന, ഓര്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന വേറെ ഒരാളെ പോലെയാണ് അച്ഛനിപ്പോള്‍ ...'
സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ തന്നെ ഹിന്ദുത്വവാദത്തിന്റെ നൃശംസതയെ നേരിടുന്നതിന്റെ പ്രതീക്ഷയെ എഴുതുന്ന വാക്കുകളാണിത്. ആയുസ്സിലും പ്രായത്തിലും ശാപം പോലെ കുടുങ്ങിപ്പോയവനായിട്ടാണ് സേതുലക്ഷ്മി ഹിന്ദുത്വവാദിയായ പത്മാവതിയുടെ അച്ഛനെ എഴുതുന്നത്. ഭാര്യയ്ക്കും മകള്‍ക്കും പ്രായമായിട്ടും അയാള്‍ മാറാതെ അതേ രൂപത്തില്‍ തന്നെ തുടരുന്നു. ഒരിക്കലും പ്രായമാകാതെ പഴയതു പോലെ തന്നെയിരിക്കുന്ന സേതുപതിയെ കുറിച്ച് എഴുത്തുകാരന്‍ തന്നെ പല തവണ പറയുന്നുണ്ട്. അത് ശാപം കിട്ടിയ ജന്മം. അശ്വത്ഥാമാവിനെ പോലെ ഒരിക്കലും മാറാതെ, ഒരിക്കലും പുതുക്കാതെ, വെറുപ്പിന്റേയും പകയുടേയും നിന്ദയുടേയും ചോരയും ചലവും ഒലിപ്പിച്ച് ലോകാവസാനം വരെ തുടരുന്ന നികൃഷ്ടത! എന്നാല്‍, പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ ഉറച്ച തീരുമാനമെടുത്ത സ്ത്രീകള്‍ കേരളത്തിലെങ്കിലും ഉണ്ടോയെന്നു സന്ദേഹിക്കാം. മതപൗരോഹിത്യത്തിന്റേയും വര്‍ഗീയതയുടേയും പുരുഷാധികാരത്തിന്റേയും ലോകത്തിനു പിന്തുണ നല്‍കിക്കൊണ്ട്, തങ്ങള്‍ അശുദ്ധകളാണെന്നു സ്വയം പ്രഖ്യാപിച്ച് കാവിക്കൊടികളുമായി തെരുവിലിറങ്ങിയ കുലസ്ത്രീമഹത്ത്വത്തിന്റെ നാടു കൂടിയാണിത്.
1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും 2014ലെ തീവ്രവലതുപക്ഷകക്ഷിയുടെ അധികാരാരോഹണത്തിനുമിടയിലെ കാലയളവാണ് നോവലില്‍. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഹിന്ദുത്വവാദിയായ സേതുപതി അറസ്റ്റു ചെയ്യപ്പെടുന്നത്. അന്ന് തീവ്രവലതുപക്ഷവും നിരോധിക്കപ്പെട്ടിരുന്നു. ഹിന്ദുത്വത്തിന്റെ രാജ്യസങ്കല്‍പ്പനത്തെ പേറുന്ന സേതുപതിയെ നിശിതമായ വിചാരണയ്ക്കു വിധേയമാക്കുന്ന കരുണാകരന്റെ കഥാപാത്രങ്ങള്‍ തീവ്രഇടതുപക്ഷത്തെ സ്‌നേഹത്തോടെയും സഹഭാവത്തോടെയും കാണുന്നു. ഒമ്പതുവര്‍ഷം മാത്രം യുവാവായിരുന്നവനെന്നു സ്വയം വിളിക്കുന്ന രാമു; കരുണാകരന്റെ പഴയ നോവലിലെ കഥാപാത്രം, ഇവിടെ പത്മാവതിയുടെ ഇഷ്ടകവിയും സുഹൃത്തുമായി പ്രത്യക്ഷപ്പെടുന്നു. തീവ്രവലതുപക്ഷകക്ഷി വിജയിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന ദിവസം ഒരു കോഫീഹൗസില്‍ വച്ച് പത്മാവതിയും രാമുവും ഷീബയും കണ്ടുമുട്ടുന്നു. ഷീബ രാമുവിനെ ചൂണ്ടി പറയുന്നു-
'എന്റെ ഉപ്പ ഇതാ ഇവര്‍ കുറച്ചു പേരോടൊപ്പം ഈ രാജ്യത്ത് മറ്റൊരു രാജ്യം കൊണ്ടുവരാന്‍ പോയതാണ്. ആ രാജ്യം പക്ഷേ വന്നതേയില്ല. ഉപ്പ ഇതേ രാജ്യത്തില്‍ തന്നെ പാര്‍ത്ത് പിന്നെ പോവുകയും ചെയ്തു. മരിക്കുന്നതുവരെ അതേ സ്വപ്നം സ്വന്തം നൊസ്സാക്കി ഓര്‍ത്തുകൊണ്ട്.''
തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ മനസ്സുകെട്ട് പുറത്തിറങ്ങിയതാണെന്നു പറയുന്ന പത്മാവതിയോട് രാമു പറയുന്നത് ഇങ്ങനെയാണ്.
'രാജ്യം പൗരന്റെ സങ്കല്‍പ്പത്തില്‍ തന്നെ ഇല്ലാത്ത ദിവസങ്ങളില്‍ ഈ രാജ്യം നമ്മള്‍ വിട്ടുപോന്നിരിക്കുന്നു.''
കരുണാകരന്‍ തീവ്രവലതുപക്ഷത്തേയും തീവ്രഇടതുപക്ഷത്തേയും ഒരേ രീതിയിലല്ല കാണുന്നതെന്ന കാര്യം പ്രധാനമാണ്. രാഷ്ട്രീയദര്‍ശനത്തിലെ വലിയ അന്തരം തീവ്രഇടതുപക്ഷത്തെ പത്മാവതിക്കു സ്വീകാര്യമാകുന്ന ജൈവപക്ഷമാക്കുന്നുണ്ട്. കരുണാകരന്‍ എന്ന എഴുത്തുകാരന്‍ തന്റെ ജീവിതത്തിന്റെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇടതുപക്ഷതീവ്രവാദിയായിരുന്നു. (പലപ്പോഴും അത് കെ. വേണു വരെ മാത്രം എത്തിനില്‍ക്കുന്നതായി എനിക്കു തോന്നുന്നുണ്ട്) എന്നാല്‍, ഇപ്പോള്‍ തികഞ്ഞ ജനാധിപത്യവാദിയുടെ മുഖവുമായാണ് അദ്ദേഹം സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. നല്ല ജനാധിപത്യവാദികള്‍ക്ക് തീവ്രഇടതുപക്ഷം എത്രമാത്രം ജൈവപക്ഷമാണെന്ന് തിരിച്ചറിയാന്‍ കഴിയും!
ഒ വി വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റിയാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞല്ലോ? വിജയന്റെ പഴയ കഥാപാത്രങ്ങള്‍ ശിവരാമന്‍നായരും നൈജാമലിയും ഈ നോവലിലും അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളായി കഥാപാത്രങ്ങളായി വരുന്നുണ്ട്. നോവലിലെ സംഭാഷണങ്ങളില്‍ നിന്ന് വിജയന്റെ ചില വാക്കുകള്‍ ഇവിടെ എഴുതുന്നത് ഉചിതമായിരിക്കും. നോവലിന്റെ ദര്‍ശനതലത്തേയും വായനക്കാരനു നല്‍കുന്ന ചിന്താഭാരത്തെയും അതു കാണിച്ചു തരും.
'നമ്മള്‍ മനുഷ്യര്‍ ഭൂമിയില്‍ ദു:ഖിതരായി തന്നെ തുടരും. നാം അധികാരവും ഭരണവും കണ്ടുപിടിച്ചവരാണ്.'
'ഭരിക്കുന്നവര്‍ ഒരിക്കലും അവരുടെ കണ്ണുചിമ്മില്ല. അവര്‍ക്ക് എപ്പോഴും പേടിയാണ്.'
(ഈ വാക്കുകള്‍ കേട്ട പത്മാവതി എപ്പോഴും കണ്ണുതുറന്നിരിക്കുന്ന ക്രുദ്ധപുരുഷരൂപമായി ഭരണകൂടത്തെ സങ്കല്‍പ്പിക്കുന്നുണ്ട്.)
'എന്റെ പേടി മാറാനല്ലേ ഞാന്‍ കഥകള്‍ എഴുതുന്നത്?'
മറ്റൊരു വാക്യം ഉദ്ധരിക്കാനുള്ളത് വിജയനെ കുറിച്ച് ഭ്രാന്തനോ ജ്ഞാനിയോ ആയ പട്ടേരി പറഞ്ഞ വാക്കുകളാണ്. 'വ്യഥയാണ് ആ മനുഷ്യന്റെ മനസ്സില്‍. വ്യഥ ഇരുട്ടുമാണ്. അതിനാല്‍ തന്നെ അപൂര്‍ണ്ണമാണ് അയാള്‍ കാണുന്ന പലതും.'
കരുണാകരന്റെ നോവല്‍ ജാതിയെ പ്രശ്‌നീകരിക്കുന്ന ചില സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്നുണ്ട്. തലമുറകളുടെ കഥ എഴുതാനാണ് വിജയന്‍ വീണ്ടും പാലക്കാട്ടേക്കു വന്നത്. യദൃച്ഛയാ പത്മാവതി അയാളുടെ കേട്ടെഴുത്തുകാരിയായി വരുന്നു. വിജയന്‍ പത്മാവതിക്കു കഥ പറഞ്ഞു കൊടുക്കുന്നു.
'അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവനും ക്ഷേത്രത്തില്‍ കഴിയാനും കണ്‍നിറയെ ഭഗവാനെ കാണാനും വേണ്ടി അതിനും ഏഴുദിവസം മുമ്പു വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും, വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് താഴ്ന്ന ജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത്.'
അതു രമണി വിജയനോടു പറഞ്ഞ കഥയാണ്. രമണിയുടേയും വേലായുധന്റേയും കഥ. രമണിയെന്ന കഥാപാത്രത്തിനും നോവലിസ്റ്റ് ചില സവിശേഷമായ ചാരുതകള്‍ നല്‍കുന്നുണ്ട്. ജാതിഭേദങ്ങളുടേയും അയിത്താചാരങ്ങളുടേയും കഥയാണ് രമണി പറയുന്നത്. രമണിയുടെ കഥ കേട്ട വിജയന്‍ പറഞ്ഞു:
'ജാതിയുടെ രഹസ്യങ്ങള്‍ എന്നെ ചിലപ്പോള്‍ അമ്പരപ്പിക്കുന്നു.'
സന്ധ്യയാകുമ്പോള്‍ വിജനമാകുന്ന പാടങ്ങളും പറമ്പുകളും വീണ്ടും കാണുന്നതു പോലെ വിജയനു തോന്നി. ആ വിജനതയെ അമ്പരപ്പിച്ചു കൊണ്ട് ഒരു നിലവിളി കേട്ട പോലെയും. വേലായുധനെ കൊല്ലുന്ന സേതുപതിയില്‍ നിന്നും ജാതിചിന്തയുടെ നീചമായ വാക്കുകള്‍ പിന്നെയും നാം കേള്‍ക്കുന്നു. വിജയന്‍ ആ കഥ പൂര്‍ത്തിയാക്കുന്നില്ല.
വിജയനെ അന്വേഷിച്ചു വരുന്ന പോലീസുകാരന്‍ അബ്ദുല്‍അസീസ് സ്വഭാവചിത്രണത്തില്‍ ഏറെ മികവുകളുള്ള ഒരു കഥാപാത്രമാണ്. ഇയാളില്‍ നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങള്‍ ഒരു മനുഷ്യനിലെ പല മനുഷ്യരെ കുറിച്ചു വിചാരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. വിജയന് ഇടതുപക്ഷതീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനാണ് അബ്ദുല്‍ അസീസ് വരുന്നത്. വിജയന്റെ വായനക്കാരനാണ് അയാള്‍. ആരാധകന്‍. വിജയന്റെ കേട്ടെഴുത്തുകാരന്‍ സേതുപതി ഒരു വലതുപക്ഷതീവ്രവാദിയാണെന്ന് ഇയാളാണ് മനസ്സിലാക്കുന്നത്. സേതുപതിയുടെ അറസ്റ്റിലേക്കു നയിക്കുന്നതും ഇയാള്‍ തന്നെ. തീവ്രവലതുപക്ഷം അധികാരമേറ്റെടുത്തതിനു ശേഷം സേതുപതി പഴയ അതേ രൂപത്തില്‍ അപ്പോഴേക്കും സര്‍വ്വീസില്‍ നിന്നും വിരമിച്ച ഈ പോലീസുകാരനെ കാണാന്‍ വരുന്നുണ്ട്. വിജയന്റെ വായനക്കാരനാണെന്നതു കൊണ്ടു മാത്രം സേതുപതിയുടെ കൊലയില്‍ നിന്നും അസീസ് രക്ഷ നേടുന്നു. സേതുപതിയില്‍ നിന്നും വിജയന്റെ വായനക്കാരനായിരുന്ന വേലായുധനു ലഭിക്കാതിരുന്ന കാരുണ്യമാണ് ഇയാള്‍ക്കു ലഭിക്കുന്നത്. അബ്ദുല്‍ അസീസിനോടു നീ ഇനി ഭയത്തില്‍ മാത്രം ജീവിക്കുകയെന്നു പറയാതെ പറയുന്ന തീവ്രവലതുരാഷ്ട്രീയത്തെ വരികള്‍ക്കിടയില്‍ നാം വായിക്കുന്നു. വിജയന്റെ കേട്ടെഴുത്തുകാരനായിരുന്നു സേതുപതി എന്ന കാര്യം നമ്മുടെ ഭാഷയിലെ ഏറെ പ്രധാനിയായ എഴുത്തുകാരന്റെ ശൈലിയില്‍ ചിലരെങ്കിലും ആരോപിക്കുന്ന സവര്‍ണ്ണതയുടെ മൂലകങ്ങളെ ധ്വനിപ്പിക്കുന്നുണ്ടോയെന്നും ആലോചിക്കാം.
ഒട്ടും തന്നെ രേഖീയമല്ലാത്ത ഒരു രചനാശൈലിയാണ് ഈ നോവലിനുള്ളത്. വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെങ്കിലും ചിതറിയ ഒരു ഘടനയാണ് ഇതിനുള്ളത് അത് നോവലിന് സവിശേഷമായ മെച്ചങ്ങളൊന്നും നീട്ടുന്നില്ല. സീതാലക്ഷ്മിയുടേയും മകളുടേയും ആര്‍ജ്ജവമുള്ള മനസ്സു കൊണ്ടും കൃതിയുടെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കുറേ നുറുങ്ങുകള്‍ കൊണ്ടും ആയിരിക്കണം ഈ നോവലിനെ നാം ഇഷ്ടപ്പെടുക.
******************************************************************************************
No comments:
Post a Comment