Friday, May 11, 2018

വെള്ളത്തിന്റെ നാനാർത്ഥം

മലയാളിയുടെ സംസ്കൃതിയിൽ തന്നെ വെള്ളത്തിന്
ഒരൊറ്റയർത്ഥമല്ലെന്നു, നാനാർത്ഥങ്ങളെന്ന്
എഴുതുന്ന കവിതയാണത്.
മലയാളി ഒരൊറ്റ ജീവിതമല്ല ജീവിക്കുന്നതെന്നു
കൂടി ഈ കവിതയിലെ മൊഴികൾ.
വെള്ളത്തിന്റെ നാനാർത്ഥം ജീവിതത്തിന്റെ
നാനാർത്ഥമായി നാം വായിക്കുന്നു
വെള്ളത്തെ ജലമെന്നെഴുതുന്നവരിൽ ഇപ്പോഴും
കുടികൊള്ളുന്ന അധിനിവേശിതമൂല്യങ്ങളെ
കാണുന്നു. സ്വയം വിമർശിക്കുന്നു
"ആലപ്പുഴ നാട്ടുകാരി കരിമണ്ണു നിറക്കാരി
കവിതയിൽ എഴുതുമ്പോൾ ജലം എന്നാണെഴുതുന്നു.
കവി ആറ്റൂർ ചോദിച്ചു
വെള്ളം അല്ലേ നല്ലത്''
സ്വയം വിമർശത്തിൽ സ്വത്വത്തെ തിരിച്ചറിയുന്നു
"അരമുള്ള നാവുള്ള മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത കലക്കമാണതിനുള്ളം"
എങ്കിലും
"ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നു
തൊണ്ട ദാഹിക്കുന്നു"
നല്ല കവിത.
അനിത തമ്പിയുടെ 'ആലപ്പുഴവെള്ള'ത്തിന്.·
മഹാകവി പി .സ്മാരക ട്രസ്റ്റിന്റെ കവിതാപുരസ്ക്കാരം

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...