മകരജ്യോതി ദര്‍ശനത്തിനു ശേഷം ശബരിമലയിലെ പുല്‍മേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ച സംഭവം ഒരു പൌരസമൂഹം എന്ന നിലക്ക് കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപ്പെടുന്ന മകരജ്യോതി ദൈവികമായ ഒരു കാഴ്ചയാണെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തന്മാര്‍ അതു കാണുന്നതിനും വണങ്ങുന്നതിനും കാത്തുനില്ക്കുന്നത്. എന്നാല്‍, ഈ ജ്യോതിദര്‍ശനത്തില്‍ ദൈവികമായ ഒന്നും തന്നെയില്ലെന്നും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ കെ.എസ്.ഇ.ബി യിലേയോ പോലീസ് വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാര്‍ സൃഷ്ടിക്കുന്ന ജ്യോതിയാണ് ഭക്തന്മാര്‍ കാണുന്നതെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഭരണകൂടത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ് ഇതു നടക്കുന്നതെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകരജ്യോതിയില്‍ യുക്തിപരമോ ശാസ്ത്രീയമോ ആയ യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലെന്നതു പോലെ ദൈവികമായ യാഥാര്‍ത്ഥ്യവുമില്ല. ഇപ്പോള്‍ അത് ഒരു അന്ധവിശ്വാസമാണ്.
ഒരു ജനാധിപത്യ പൌരസമൂഹത്തില്‍, ഐഹികതയുടെ മൂല്യങ്ങളോട് ഏതെങ്കിലും വിധത്തില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. ഇങ്ങനെയൊരു അപകടത്തിന് അവിടെ സാദ്ധ്യതകളുമില്ല.ഒരു അന്ധവിശ്വാസത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുകയും ഇത്ര വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കപ്പെടുകയും ചെയ്യുന്നതിനെ നേരിടാന്‍ ഒരു ആധുനിക പൌരസമൂഹത്തിന്റെ മനസ്സോടെ കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
POPULAR POSTS
-
ഐക്യകേരളത്തിനും വിമോചനസമരത്തിനും മുമ്പ്, ആംഗലഭാഷയില്‍ ബോധനം നടത്തുന്ന വിദ്യാലയങ്ങള്‍ സാധാരണമാകുതിനു മുമ്പ്, 'ഖസാക്കിന്റെ ഇതിഹാസ'ത്...
-
'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ ...
-
മലയാളവാക്കിനു മേല്‍ ചാര്‍ത്തിയിട്ടുളള തോരണങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടാണ് എസ്.ജോസഫ് കവിത എഴുതുന്നത്. ഇവിടെ, ഭാഷ നഗ്നമാകുകയും അലങ്കാരങ്ങളില...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
4 comments:
മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍!
ബന്ധപ്പെട്ടവര്‍ വളരെ ഗൌരവത്തോടെ ആലോചിച്ച് അനിയോജ്യമായ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്..
ഒരു അന്ധവിശ്വാസത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിയിക്കുകയും ഇത്ര വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കപ്പെടുകയും ചെയ്യുന്നതിനെ നേരിടാന്‍ ഒരു ആധുനിക പൌരസമൂഹത്തിന്റെ മനസ്സോടെ കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നു.
അങ്ങനെ മകരവിളക്ക് വെറും തകരവിളക്കായി.. ഇനി ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാം. നിഘണ്ടുവില്‍ ജ്യോതിയ്ക്ക് നക്ഷത്രം എന്ന് അര്‍ത്ഥമുണ്ടോ? അത് എന്നും ഉദിക്കുന്ന നക്ഷത്രമെങ്കില്‍ ശബരിമലയുമായി കലണ്ടര്‍ ബന്ധമല്ലാതെ എന്തു ബന്ധം? അറിവുള്ളവര്‍ പറഞ്ഞുതരണം.
വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന-തന്ത്രി കണ്ഠര് മഹേശ്വരര്
Post a Comment