എന്നും
വൈകുന്നേരങ്ങളിൽ
നടക്കാൻ പോകുന്ന
ഇടവഴിയിൽ
ഇന്ന് മരണമണം
നടക്കാനിറങ്ങാൻ വൈകി.
ഇരുളു വീശിയിരുന്നു.
രണ്ടുവശവും മരങ്ങൾ
നിറഞ്ഞ ഇടവഴിയിലൂടെ
നടന്നുതുടങ്ങി
പെട്ടെന്നാണ് ആ മണം
മൂക്കിലേക്കടിയ്‌ക്കാൻ തുടങ്ങിയത്
ഇലകൾ വാടുന്നതിന്റെ മണം
ഒരുപാട് ഇലകൾ ഒരുമിച്ചു
വാടുന്നതിന്റെ മണം
മൂക്കു തുളയ്ക്കുന്നു.
ഇടവഴിയുടെ വശങ്ങളിൽ നിന്ന
മരങ്ങളെ കാണാനില്ല.
കോതിയിട്ട ഇലകൾ മാത്രം.
ഇവയുടെ മൃതശരീരം
അഴുകുമ്പോഴും
ദുഷിച്ച മണമില്ല
അവസാനത്തെ മണം കൊണ്ട്
ഞാൻ കലങ്ങി.
വൈകുന്നേരങ്ങളിൽ
നടക്കാൻ പോകുന്ന
ഇടവഴിയിൽ
ഇന്ന് മരണമണം
നടക്കാനിറങ്ങാൻ വൈകി.
ഇരുളു വീശിയിരുന്നു.
രണ്ടുവശവും മരങ്ങൾ
നിറഞ്ഞ ഇടവഴിയിലൂടെ
നടന്നുതുടങ്ങി
പെട്ടെന്നാണ് ആ മണം
മൂക്കിലേക്കടിയ്‌ക്കാൻ തുടങ്ങിയത്
ഇലകൾ വാടുന്നതിന്റെ മണം
ഒരുപാട് ഇലകൾ ഒരുമിച്ചു
വാടുന്നതിന്റെ മണം
മൂക്കു തുളയ്ക്കുന്നു.
ഇടവഴിയുടെ വശങ്ങളിൽ നിന്ന
മരങ്ങളെ കാണാനില്ല.
കോതിയിട്ട ഇലകൾ മാത്രം.
ഇവയുടെ മൃതശരീരം
അഴുകുമ്പോഴും
ദുഷിച്ച മണമില്ല
അവസാനത്തെ മണം കൊണ്ട്
ഞാൻ കലങ്ങി.
No comments:
Post a Comment