നമ്മുടെ
ഭാവുകത്വവും വിപണിയുടെ
മൂല്യങ്ങള്‍ക്കു
കീഴ്പ്പെടുകയാണോ?
വിറ്റഴിക്കപ്പെടുന്ന
എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ
പുസ്തകത്തിന്റെ മൂല്യം
നിര്‍ണ്ണയിക്കപ്പെടേണ്ടത്
?
ബഷീറും
ഉറൂബും വിജയനും മറ്റും നോവലുകള്‍
എഴുതിയിരുന്ന കാലളവില്‍
തന്നെയാണ്
മുട്ടത്തുവര്‍ക്കി
കാനവും മറ്റും നോവലുകള്‍
എഴുതിയിരുന്നത്.
കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത് കാനത്തിന്റേയും വര്‍ക്കിയുടേയും
പുസ്തകങ്ങളായിരുന്നു.
കാനത്തിന്റേയും വര്‍ക്കിയുടേയും കൃതികള്‍
ബഷീറിന്റേയും ഉറൂബിന്റേയും
മറ്റും നോവലുകളേക്കാള്‍ മികച്ചതാണെന്നതിനുള്ള
തെളിവായിരുന്നോ ഇത്?
പുസ്തകവ്യവസായത്തിന്റെ
വളര്‍ച്ച വായനയുടെ
അളവുകോലല്ല
പുസ്തകം
ആഡംബരവസ്തുവായി
മാറിത്തീര്‍ന്നിരിക്കുന്നു
ഷോകേസില്‍
പ്രദര്‍ശിപ്പിക്കാനുള്ളത്
വില്പനക്ക്
പുതിയ തന്ത്രങ്ങള്‍
വിറ്റഴിച്ച
കോപ്പികളുടെ എണ്ണത്തിന്റെ
വലിപ്പം പറഞ്ഞ്
എഴുത്തുകാര്‍
സോഷ്യല്‍ മീഡിയകളില്‍
പ്രത്യക്ഷപ്പെടുന്നു.
കൃതിയുടെ വിമര്‍ശത്തെ വെറുക്കുന്നു.
ഖണ്ഡനവിമര്‍ശനം തന്റെ പുസ്തകത്തിന്റെ വില്പനയെ
തളര്‍ത്തുമോയെന്ന്
ശങ്കിക്കുന്നു
No comments:
Post a Comment