ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ സാമൂഹികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. സ്വയം വിമര്‍ശിക്കാനും സ്വയം നവീകരിക്കാനുമുള്ള മാര്‍ക്സിസത്തിന്റെ ശേഷി മാര്‍ക്സിസ്റ്റു ലേബലുകളുള്ള നമ്മുടെ പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. വ്യവസ്ഥാപിതത്വത്തിനു കീഴടങ്ങാന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും വരട്ടുതത്ത്വവാദപരമായ കേവലസമീപനങ്ങളാണ് സ്വീകരിക്കുന്നത്. ലെനിനിസ്റ്റുകളോ സ്റ്റാലിനിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകാനുള്ള തിരക്കില്‍ അവര്‍ കമ്മ്യൂണിസ്റ്റുകളാകാതിരിക്കുന്നു. ബാഹ്യഇടപെടലുകളേയും ഗൂഢാലോചനാസിദ്ധാന്തത്തേയും അവസരത്തിലും അനവസരത്തിലും കാരണങ്ങളായി കണ്ടെത്തുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കാനും ആന്തരികപ്രശ്നങ്ങളെ മാര്‍ക്സിയന്‍ വിശകലനരീതിയുടെ ശാസ്ത്രീയത കൊണ്ട് പരിശോധിക്കാനും സന്നദ്ധരാകുന്നില്ല. സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും മണ്ഡലങ്ങളിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് ഈ പ്രസ്ഥാനങ്ങള്‍ ഉത്സുകമാകുന്നില്ലെന്നു മാത്രമല്ല, പഴയ കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതിന്നപ്പുറത്തേക്ക് ചര്‍ച്ചകളൊന്നും എത്തിച്ചേരുന്നില്ല. അധികാരസ്ഥാപനങ്ങളേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് പുതിയ ഇടതുപക്ഷചിന്തകര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ക്കു മുഖം നല്‍കാതിരിക്കുകയും വര്‍ഗ്ഗസര്‍വ്വാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളേയും ഭരണകൂടത്തെ കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങളേയും ഏകപക്ഷീയമായി പിന്‍പറ്റുന്നത് തുടരുകയും ചെയ്യുന്നു. സാംസ്ക്കാരികരംഗത്തെ ഇടതുപക്ഷപ്രവര്‍ത്തനം ഇപ്പോഴും പ്രശ്നസങ്കീര്‍ണ്ണമായ മണ്ഡലമാണ്. ഷഡനോവും ലൈസങ്കോയും ഇപ്പോഴും ആദര്‍ശദൈവങ്ങളായി തുടരുന്നു. ഏതൊരു വ്യവഹാരത്തിനും ഇതര വ്യവഹാരങ്ങളില്‍ നിന്ന് അതിനെ മാറ്റിനിര്‍ത്തുന്ന ചില സവിശേഷമൂല്യങ്ങളുണ്ടെന്നും ഈ സവിശേഷമൂല്യങ്ങളാണ് അവയെ വ്യതിരിക്തമാക്കുതെന്നും ഇത്തരം വ്യതിരിക്തമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വ്യവഹാരവും വികലനങ്ങള്‍ക്കു വിധേയമാകേണ്ടതെന്നും ഉറപ്പിക്കാന്‍ ഇടതുപക്ഷസാംസ്ക്കാരികപ്രവര്‍ത്തനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. സാഹിത്യത്തെ സാഹിതീയമൂല്യങ്ങള്‍ കൊണ്ടും ശാസ്ത്രത്തെ അതിന്റെ തനതായ മൂല്യങ്ങള്‍ കൊണ്ടുമാണ് പരിശോധിക്കേണ്ടതെന്നാണ് ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു സമീപനം സ്വീകരിക്കാന്‍ സാഹിത്യത്തിന്റെയോ ശാസ്ത്രത്തിന്റെയോ സാമൂഹികമായ മാനങ്ങളെ നിഷേധിക്കേണ്ടതുമില്ല. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെയല്ല, പുസ്തകത്തിലെഴുതിയതിനെ യാന്ത്രികമായി ഉദ്ധരിക്കുന്ന മതാത്മകതയെ തന്നെയാണ് ഇടതുപക്ഷവും കയ്യാളുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. മുഖ്യഇടതുപക്ഷപ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്നവയെല്ലാം തന്നെ വ്യവസ്ഥാപിതത്വത്തിനു പൂര്‍ണ്ണമായും കീഴടങ്ങുകയും വ്യവസ്ഥാവിരുദ്ധമായ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും ചിലപ്പോള്‍ ആക്രാമകമായും നേരിടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്.
Subscribe to:
Post Comments (Atom)
POPULAR POSTS
-
വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത് ഫ്യ...
-
'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ ...
-
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
3 comments:
തത്വചിന്തയും ആശയാദർശങ്ങളുമൊക്കെ പറയാനും പ്രസങ്ങിക്കനും എളുപ്പമാണ് പ്രാവർത്തികമാകുന്നിടത്താണ് പ്രശ്നമുള്ളത്.......
സാംസ്ക്കാരികരംഗത്തെ ഇടതുപക്ഷപ്രവര്‍ത്തനം ഇപ്പോഴും പ്രശ്നസങ്കീര്‍ണ്ണമായ മണ്ഡലമാണ്....
motha vyaparikalude kayyilathre avayellam. vishakalanangal boudhika chinthakalum K.E.N SCALE kondakumpol
....... Mattamillathathayi mattam mathram. kathirunnu kanam
Post a Comment