Wednesday, August 27, 2014

മുന്നറിയിപ്പ്, സ്റ്റീവ് ലോപ്പസ്, ക്രൈം നമ്പര്‍

രാജീവ് രവിയുടേയും വേണുവിന്റേയും പുതിയ ചിത്രങ്ങള്‍;
സ്റ്റീവ്  ലോപ്പസ്‌‌, മുന്നറിയിപ്പ് എന്നിവ,
അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ
രണ്ടു നല്ല ചലച്ചിത്രങ്ങളാണ്.
ഇവയുടെ  സാങ്കേതികമേന്മയില്‍ മാത്രം
ഊന്നിയല്ല ഇങ്ങനെ പറയുന്നത്.
ഈ ചലച്ചിത്രങ്ങളുടെ
സാമൂഹികമാനങ്ങളും
ധനാത്മകമായരാഷ്ട്രീയവും കൂടി
ഇങ്ങനെപറയാന്‍ കാര്യമാണ്.
തന്റെ ചിത്രം ഒരു ന്യൂ ജനറേഷന്‍
ചിത്രമാണെന്ന് വേണു പകുതി
ഫലിതത്തില്‍ പറയുകയുണ്ടായി.
ഈ രണ്ടു ചലച്ചിത്രങ്ങളേയും
ന്യൂ ജനറേഷന്‍ ചിത്രങ്ങളായി
ഞാന്‍ കാണുന്നു.

രാജീവ്  രവിയുടേയും വേണുവിന്റേയും
ആദ്യ ചലച്ചിത്രങ്ങളില്‍ നിന്നും
ഇവ പ്രകടമായി മാറിനില്ക്കുന്നു.
ചെറുകഥയിലെന്ന പോലെ ഒരു ചെറുപ്പം
ഇവയുടെ
ആഖ്യാനത്തിന്റെ സവിശേഷതയാണ്.
മഹാകഥ ആടുന്നില്ല.
സൂക്ഷ്മമായി ഉള്ളിലേക്കു കടക്കുന്നു.
അവസാനത്തെ ഉത്തരം 'കൃത്യമായി'
നല്കുന്ന പഴകിയ ശീലം ഉപേക്ഷിച്ചിരിക്കുന്നു.
പ്രേക്ഷകന്റെ തലച്ചോറിന്
അല്പം ഇടം നല്കുന്നു.
ഇത് മലയാളസിനിമയില്‍
തുടങ്ങിവെച്ചത്
വേണുവും രാജീവുമല്ല.
സുദേവന്റെ സി. ആര്‍, നമ്പര്‍ 89ലാണ്
ഈ ലളിതാഖ്യാനം
അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍
മലയാളചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
വലിയൊരു വിച്ഛേദമാണ് സുദേവന്റെ സിനിമ
മലയാളത്തിലേക്കു കൊണ്ടു വന്നതെന്ന്
കാലം വിലയിരുത്തും.
ശരിയായ അര്‍ത്ഥത്തില്‍,
ന്യൂ ജനറേഷന്‍ സിനിമ
ആരംഭിക്കുന്നത് സുദേവനിലാണ്.

രാജീവ്  രവിയും വേണുവും അതിനെ
ഏറ്റെടുക്കുന്ന സംവിധായകരായിരിക്കുന്നു
Post a Comment