Monday, December 16, 2013

ക്രൌര്യത്തിന്റെ അഭ്രാവിഷ്ക്കാരംതിരുവനന്തപുരത്തു നടന്ന പതിനേഴാമത്‌ അന്താരാഷ്ട്രചലച്ചിത്രോത്സവത്തില്‍,പ്രേക്ഷകര്‍ തിക്കിത്തിരക്കിയും ഉന്തിയും തള്ളിയും ഒച്ചയിട്ടും കണ്ട ചലച്ചിത്രമാണ്‌,ദക്ഷിണകൊറിയന്‍സംവിധായകനായ കിംകി ഡുക്കിന്റെ'പിയത്ത'.മലയാളിപ്രേക്ഷകരെ ആകര്‍ഷിച്ചസംവിധായകന്റെചിത്രം എന്നതിലുപരിയായി വെനീസ്‌ ചലച്ചിത്രോത്സവത്തിലെ സുവര്‍ണ്ണസിംഹംപുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍നേടിയ ചിത്രമെന്ന ഖ്യാതിയും ലോകമെങ്ങും ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച ചിത്രമെന്ന പ്രശസ്തിയും പിയത്തയെ മേളയിലെ ശ്രദ്ധിക്കുന്നചലച്ചിത്രമാക്കി മാറ്റിയിരുന്നു.എന്നാല്‍,ഈ ചലച്ചിത്രം പകര്‍ന്നു നല്കിയത്‌ അസഹനീയമായ അനുഭവങ്ങളായിരുന്നു.വെള്ളിത്തിരയില്‍ ചിത്രങ്ങള്‍ ചലിക്കുമ്പോള്‍ പ്രേക്ഷകന്‍ ഭയന്നുവിറച്ച്‌, അറച്ച്‌ കണ്ണടച്ചിരിക്കുവാനാണോ ഈ സംവിധായകന്‍ആഗ്രഹിക്കുന്നത്‌?

കിം കിഡുക്കിന്റെ നായകനായ ലീകാങ്ങ്‌ ദോയെക്കാള്‍ ക്രൂരമായി പെരുമാറാന്‍ ഒരു മനുഷ്യനുംകഴിയില്ല.മനുഷ്യരുടെ കൈകളും കാലുകളും വൈദ്യുതി കൊണ്ടുപ്രവര്‍ത്തിക്കുന്നവാളുകള്‍ കൊണ്ട്‌ ഇയാള്‍ അറുത്തുമാറ്റുന്നു.പ്രഹരമേറ്റ്‌ നിലംപതിക്കുന്നവരെ ഇയാള്‍ വീണ്ടുംവീണ്ടും ആക്രമിക്കുന്നു.ഇരയുടെ എല്ലുകള്‍ നുറുങ്ങുതിന്റേയും ഒരേ സ്ഥാനത്തുതന്നെ വീണ്ടുംവീണ്ടും പ്രഹരിക്കുമ്പോള്‍ വേദന കൊണ്ടു പുളയുന്നതിന്റേയുംഅയാള്‍ വാവിട്ടുനിലവിളിക്കുന്നതിന്റേയും...അസഹനീയമായദൃശ്യങ്ങളുടേയുംശബ്ദങ്ങളുടേയുംമിശ്രിതം നിര്‍മ്മിക്കുന്നസംവിധായകന്‍പ്രേക്ഷകനെപേടിപ്പിക്കുന്നു.വേദനകൊണ്ടു പുളയുന്ന ലീ കാങ്ങ്‌ദോയുടെ ഇര പുറപ്പെടുവിക്കുന്നഅതേ ദീനശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌, ശ്രീകുമാര്‍തീയേറ്ററിന്റെ ബാല്‍ക്കണിയില്‍ ഒരു പ്രേക്ഷകന്‍കുഴഞ്ഞുവീണു.ബോധരഹിതനായ ഇയാളെ മറ്റുകാണികള്‍ പുറത്തേക്കെടുത്തു കൊണ്ടുപോകുകയായിരുന്നു.ക്രൂരതയുടെഈ ബൃഹത്പ്രദര്‍ശനംഎന്തിനാണ്‌?ആഗോളമുതലാളിത്തത്തിന്റെ ധനാസക്തി കെട്ടഴിച്ചുവിടുന്ന ക്രൌര്യത്തിന്റെആലേഖനമാണ്‌ തന്റെചലച്ചിത്രമെന്ന് കിം കിഡുക്ക്‌ പറയുന്നു.മുതലാളിത്തത്തിന്റെ ക്രൌര്യത്തെ ഈസംവിധായകന്‍ തന്റെ പ്രേക്ഷകനോടുള്ള ക്രൌര്യമാക്കി മാറ്റുന്നതെന്തിനാണ്‌?ഈ ക്രൌര്യം പ്രേക്ഷകനില്‍ നിറയ്ക്കുന്ന ഭീതി മുതലാളിത്തത്തിന്റെ നൃശംസതയെ പ്രതിരോധിക്കാന്‍,അതിനോടു ഇടഞ്ഞു നില്ക്കാനെങ്കിലും അവനെ പ്രേരിപ്പിക്കുമോ?അതോ,ഭയപ്പെട്ടുകീഴടങ്ങി നില്ക്കുന്നവനെ സൃഷ്ടിക്കുമോ?കീഴടങ്ങിയില്ലെങ്കില്‍ തച്ചും ഉടച്ചും അറുത്തു മാറ്റിയും ശരിപ്പെടുത്തുമെന്ന ഭീഷണിയുടെ പ്രചരണവുമാകാംഇത്‌?

ലീകാങ്ങ്‌ ദോ അനാഥനായി വളര്‍‌ന്നവനാണ്‌.ദരിദ്രര്‍ താമസിക്കുന്നിടത്താണ്‌ അവന്റെ വാസം,വ്യവസായശാലകളുടെനഗരത്തില്‍.കയ്യുംകാലുമില്ലാതെ പണിയെടുക്കാനോ ജീവിക്കാനോ കഴിയാത്ത സാധുജനങ്ങളുടെ കൈകളും കാലുകളും ഇവന്‍ അറുത്തുമാറ്റുന്നു,ഇന്‍ഷ്വറന്‍സ്‌പണം ലഭിക്കാന്‍.വലിയപണമിടപാടുകാര്‍ക്കുവേണ്ടി പണംശേഖരിച്ചു നല്കുന്നവനാണ്‌ കാങ്ങ്‌ ദോ.സ്നേഹത്തിന്റെയോ ദയയുടെയോ കാരുണ്യത്തിന്റെയോ ഗുണങ്ങളൊന്നും ഇവനിലില്ല.ഈ അക്രമിയുടെ ജീവിതത്തിലേക്ക്‌ ഒരു സ്ത്രീ കടന്നുവരുന്നു. അവള്‍ കാങ്ങ്‌ ദോയുടെ അമ്മയാണെന്ന് അവനോട്‌ പറയുന്നു. ആ സ്ത്രീയുടെ വാക്കുകള്‍ കേല്ക്കുമ്പോള്‍ തന്നെ കാങ്ങ്‌ദോ അവളെഭര്‍ത്സിക്കുന്നു.തനിക്ക്‌ അമ്മയില്ലെന്ന്,ഇത്രയും നാള്‍ അമ്മയില്ലാതെയാണ്‌ താന്‍ വളര്‍ന്നതെ്ന്ന്‌, ഇനിയും അതിന്റെ ആവശ്യമില്ലെ്‌ന്ന് അവന്‍ അലറുന്നു.എന്നാല്‍,അവള്‍ അവനെ വിട്ടുപോകാന്‍ ഒരുക്കമല്ലായിരുന്നു.ആ സ്ത്രീ തന്റെ അമ്മയാണോയെന്ന് ഉറപ്പിക്കാന്‍ കാങ്ങ്‌ ദോ അവളെ വലിയ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുന്നു.അറപ്പു തോന്നിക്കുന്ന രംഗങ്ങളാണ്‌ കാങ്ങ്‌ ദോയുടെ പരീക്ഷണങ്ങളായി കിം കിഡുക്ക്‌ ഒരുക്കുന്നത്‌.കാങ്ങ്‌ദോ സ്വന്തം തുടയില്‍ നിന്നും മുറിച്ചെടുത്ത  മാംസം അവളെക്കൊണ്ടു തീറ്റിക്കുന്നു.അവളുടെ അടിവസ്ത്രങ്ങള്‍ക്കിടയിലേക്ക്‌ കൈ കടത്തി 'ഇതിലെയാണോ ഞാന്‍ വന്നത്‌,ഇവിടേക്കുതന്നെ തിരിച്ചുപോകാമോ' എന്നു കാങ്ങ്‌ ദോചോദിക്കുന്നു.മകന്റെഅടങ്ങാത്ത ലൈംഗികചോദനകള്‍ക്കു അമ്മ പരിഹാരംകാണുന്ന രംഗവുമുണ്ട്‌.അറപ്പുണ്ടാക്കുന്നഇത്തരം വൈകൃതങ്ങളിലൂടെയാണ്‌കാങ്ങ്‌ ദോവിന്റെപരീക്ഷണങ്ങളെ അവള്‍ അതിജീവിക്കുന്നതും ഒടുവില്‍ അവനില്‍ മാനസാന്തരമുണ്ടാക്കുന്നതും. ചിത്രത്തിന്റെആദ്യഭാഗം മുഴുവന്‍ അക്രമത്തിന്റേയും വൈകൃതങ്ങളുടേയും ഇത്തരം രംഗങ്ങളാണ്‌.കാങ്ങ്‌ദോവിന്റെ മൃതമായ ആത്മാവിന്‌ പതുക്കെപതുക്കെ ജീവനുണ്ടാകുന്നു.ഒരുകുഞ്ഞിന്‌ അമ്മയോടു തോന്നുന്ന വികാരങ്ങള്‍ അവനില്‍ മുളപൊട്ടുന്നു.കാങ്ങ്‌ദോവിന്‌ അവളോടുള്ള അടുപ്പം വളരുന്നു.ക്രൂരമായ തൊഴിലുകള്‍ ഉപേക്ഷിച്ച്‌ നേരായ ജീവിതം നയിക്കാന്‍ അവന്‍ ഒരുങ്ങുന്നു. എന്നാല്‍  പെട്ടെന്ന്‌ആ സ്ത്രീ അപ്രത്യക്ഷയാകുന്നു.അമ്മയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നു ധരിക്കുന്നകാങ്ങ്‌ ദോ അവളെ തേടിയിറങ്ങുന്നു. തന്റെ ഉപദ്രവങ്ങള്‍ക്ക്‌ ഇരയായി തീര്‍ന്ന‍ആരെങ്കിലുമായിരിക്കാം അവളെ തട്ടിക്കൊണ്ടുപോയതെന്ന്  കാങ്ങ്‌ദോ കരുതുന്നു.അവന്റെ അന്വേഷണങ്ങള്‍ ആ സ്ത്രീയുടെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ അവനെ നയിക്കുന്നു,തന്റെ കൊടുംപാതകങ്ങളെ അവനു തന്നെ കാണിച്ചു കൊടുക്കുന്നു.

മൈക്കലാഞ്ജലോയുടെ പ്രശസ്തമായ ശില്പം പിയത്ത, മാതാവിന്റെമടിയില്‍ കിടക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപം കൊത്തിവച്ചതാണ്‌.യുവതിയായ മാതാവിനെ ശില്പത്തില്‍നാം കാണുന്നു.മേരിയുടെ കറ പുരളാത്ത ശുദ്ധിയാണ്‌ യുവഭാവത്തിലൂടെ ദ്യോതിക്കുതെന്ന്‌ വ്യാഖ്യാതാക്കള്‍ പറഞ്ഞിരിക്കുന്നു.മൈക്കലാഞ്ജലോയുടെ ശില്പത്തിന്‌ ഇനിയും എത്രയോ വ്യാഖ്യാനങ്ങള്‍എഴുതപ്പെട്ടിരിക്കുന്നു!കിം കിഡുക്ക്‌ മൈക്കലാഞ്ജലോയുടെ ശില്പം കണ്ടതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്‌.അദ്ദേഹത്തിന്റെ ഈ ചലച്ചിത്രത്തിനു നല്കിയ നാമത്തിന്റെ സ്രോതസ്സ്‌ മൈക്കലാഞ്ജലോയുടെ ശില്പം തന്നെ. മുതലാളിത്തത്തിന്റെ ക്രൂരകാലത്തിന്‌ പിയത്തയുടെ പുതിയ വ്യാഖ്യാനമെഴുതുകയാണന്നത്രെ കിം കിഡുക്ക്‌ അവകാശപ്പെടുന്നത്‌. ക്രൌര്യം നിറഞ്ഞ കാലം ക്രൌര്യം നിറഞ്ഞ കലയേയും സൃഷ്ടിക്കണമെന്നോ?ലോകത്തിന്റെപാപം മുഴുവന്‍ഏറ്റുവാങ്ങി ക്രൂശിതനായവനെ മടിയില്‍ കിടത്തി വിലപിക്കുന്ന മാതാവിനു പകരം മുതലാളിത്തലോകത്തിന്റെ പാപത്തില്‍ മുങ്ങിത്താഴ്ന്ന‌വനെ മാനസാന്തരത്തിലേക്കു നയിക്കുന്ന മാതാവിനെ ഡുക്ക്‌ രചിക്കുകയായിരുന്നുവത്രെ.എന്നാല്‍,കാങ്ങ്‌ദോ നടത്തുന്ന പരീക്ഷണങ്ങളുടെ കാഴ്ചകള്‍ നല്കുന്ന കിം കിഡുക്ക്‌ പ്രേക്ഷകരുടെ സഹനശക്തിയെ പരീക്ഷിക്കുകയായിരുന്നു.

'ചെണ്ട' മാസികയില്‍ പ്രസിദ്ധീകരിച്ചത്